ഈ ബ്ലോഗിനെപ്പറ്റി

പ്രശസ്ത ജീവശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ God Delusion എന്ന കൃതിയിലെ ആശയങ്ങള്‍ മലയാളത്തില്‍ അവതരിപ്പിക്കുന്ന കൃതിയാണ് സി രവിചന്ദ്രന്റെ 'നാസ്തികനായ ദൈവം:റിച്ചാഡ് ഡോക്കിന്‍സിന്റെ ലോകം '(ഡിസി ബുക്സ്). ഈ കൃതിയുടെ ഖണ്ഡനം സ്നേഹസംവാദം മാസികയില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയിട്ടുണ്ട്.അത് ഇവിടെയും പോസ്റ്റു ചെയ്യുന്നു. ഇതു സംബന്ധമായി മലയാളം ബ്ലോഗുകളില്‍ വരുന്ന വിമര്‍ശനങ്ങളെയും സന്ദര്‍ഭാനുസാരം ഈ ബ്ലോഗില്‍ വിശകലനം ചെയ്യുന്നതാണ്.

Saturday, February 26, 2011

ഡ്രാഗണ്‍ ഫ്ളൈ: സൃഷ്ടിയോ പരിണാമമോ?

(നവനാസ്തികത:റിച്ചാഡ് ഡോക്കിന്‍സിന്റെ വിഭ്രാന്തികള്‍ എന്ന ഗ്രന്ഥത്തിന്റെ മൂന്നാം ഭാഗമായ പരിണാമസിദ്ധാന്തവും ഉത്തരാധുനികശാസ്ത്രവും ഇന്നു മുതല്‍ പോസ്റ്റുന്നു).

രിണാമസിദ്ധാന്തത്തെ സാന്ദര്‍ഭികമായി, മുന്‍പു വിശകലനം ചെയ്തിട്ടുണ്ട്. ആസൂത്രണം വിശദീകരിക്കാന്‍ ജീവലോകത്തിനു പുറത്ത് പരിണാമ സങ്കല്‍പ്പത്തിനു യാതൊരു പ്രസക്തിയുമില്ലെന്ന് ഗ്രന്ഥകാരന്‍ തന്നെ സമ്മതിച്ചതായി ആ ഭാഗത്തു വ്യക്തമാക്കിയല്ലോ. പരിണാമസിദ്ധാന്തത്തിന് ജീവലോകത്തെ ആസൂത്രണം വിശദീകരിക്കാനുള്ള കഴിവുണ്ടോ എന്നാണ് ഇനിയുള്ള പേജുകളില്‍ പരിശോധിക്കുന്നത്. ഡോക്കിന്‍സ് ജീവശാസ്ത്രജ്ഞനാണെന്നതിനാല്‍ അതിനു പ്രത്യേക പ്രസക്തിയുണ്ട്.(1) 


ഡാര്‍വിന്‍ പരിണാമസിദ്ധാന്തം ആവിഷ്ക്കരിക്കുന്ന കാലത്ത് ജീവശാസ്ത്രവിജ്ഞാനങ്ങളെല്ലാം ശൈശവ ദശയിലായിരുന്നു. ജീവികളുടെ സങ്കീര്‍ണത വളരെ കുറഞ്ഞതോതിലേ അന്നു മനസ്സിലാക്കാന്‍ സാധിച്ചിരുന്നുള്ളൂ. അതിനാല്‍ വളരെ ഉപരിപ്ളവമായ വിവരങ്ങളെ ആധാരമാക്കിയാണ് പരിണാമ സിദ്ധാന്തം രൂപവത്കൃതമായത്. എന്നാല്‍ കഴിഞ്ഞ ഏതാനും ദശകങ്ങളായി സൂക്ഷ്മജീവശാസ്ത്രത്തില്‍ മാത്രമല്ല ജീവനിരീക്ഷണത്തിലും വലിയ വികാസങ്ങള്‍ നേടാനായിട്ടുണ്ട്. പുതിയ സാങ്കേതിക വിദ്യകള്‍ ഇതിന് ഏറെ സഹായകമായി. ഇന്നത്തെ ജീവശാസ്ത്ര വിജ്ഞാനം ജീവികളുടെ സങ്കീര്‍ണതകള്‍ ഒന്നൊന്നായി വെളിപ്പെടുത്തുകയാണ്. അവയ്ക്കു മുന്നില്‍ പരിണാമ സിദ്ധാന്തം അമ്മൂമ്മക്കഥയുടെ നിലയിലേക്കു താഴുകയാണ്. 


ആധുനികതയുടെ മൂശയില്‍ വാര്‍ത്തെടുക്കപ്പെട്ട ജീവവിജ്ഞാനത്തെ വ്യാഖ്യാനിച്ചു വശത്താക്കാന്‍ പരിണാമവാദക്കാര്‍ക്കു സാധിക്കുകയുണ്ടായി. എന്നാല്‍ ഉത്തരാധുനിക കാലത്ത് ജീവവിജ്ഞാനത്തിന്റെ ഏകപ്രതിനിധിയായി രംഗത്തുവരാന്‍ പരിണാമവാദികള്‍ക്കു പ്രയാസമുണ്ട്. അവരുടെ സിദ്ധാന്ത ചട്ടക്കൂടില്‍ എങ്ങനെ കുത്തിനിറച്ചാലും ഒതുങ്ങാത്തത്ര വിപുലവും സങ്കീര്‍ണവുമാണ് ഇന്നത്തെ ഗവേഷണ ഫലങ്ങള്‍. ഇതു സംബന്ധമായി നിരവധി കൃതികള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും അവയിലെ വാദങ്ങള്‍ക്കൊന്നും തൃപ്തികരമായി വിശദീകരണം നല്‍കാന്‍ പരിണാമവാദികള്‍ക്കു സാധിച്ചിട്ടില്ല.


പരിണാമ സിദ്ധാന്തത്തിന്റെ മുഖ്യമായ പ്രവര്‍ത്തന തത്ത്വം പ്രകൃതിനിര്‍ധാരണമാണ്. എന്നാല്‍ ഭൂമുഖത്തെ പലജീവികളുടെയും ആവിര്‍ഭാവം പ്രകൃതിനിര്‍ധാരണത്തിലൂടെ വിശദീകരിക്കാന്‍ പരിണാമ സങ്കല്‍പത്തിനു കഴിയില്ല എന്നതാണു യാഥാര്‍ഥ്യം. ഗ്രന്ഥകാരന്റെ വാക്കുകള്‍: "ഡ്രാഗണ്‍ ഫ്ളൈ
യുടെ (Dragon Fly)സങ്കീര്‍ണമായ ചിറകുകളുടെ കാര്യമെടുക്കുക. നിരന്തരവും പടിപടിയായിട്ടുള്ളതുമായ പരിണാമത്തിനവസാനം രുപപ്പെട്ടതാണ് അവയെന്ന് പരിണാമസിദ്ധാന്തം സ്ഥാപിക്കുന്നു. എന്നാല്‍ അത് ഇന്ന് എങ്ങനെ കാണപ്പെടുന്നുവോ അതേ അവസ്ഥയില്‍ ഒരു സുപ്രഭാതത്തില്‍ പരമമായ ശക്തി സൃഷ്ടിച്ചു എന്ന് വിശ്വസിക്കാനാണ് പലര്‍ക്കും താല്‍പര്യം.''(2)

പരിണാമത്തിനുള്ള ഏറ്റവും ശ്രദ്ധേയമായ തെളിവുകളിലൊന്ന് എന്ന നിലക്കാകാം ഡ്രാഗന്‍ ഫ്ളൈ എന്ന വലിയ തുമ്പിയെ ഗ്രന്ഥകാരന്‍ ഹാജറാക്കിയത്. പരിണാമ സാഹിത്യങ്ങളില്‍ കാണുന്നു എന്നതിനപ്പുറം ഡ്രാഗന്‍ ഫ്ളൈയെപ്പറ്റി കൂടുതല്‍ അന്വേഷിച്ച് ഇത്തരം അവകാശവാദങ്ങള്‍ ശരിതന്നെയോ എന്നു പരിശോധിക്കാന്‍ മുതിര്‍ന്നിട്ടുണ്ടാവില്ല എന്നു വ്യക്തമാണ്. മതവിശ്വാസികളെ അന്ധവിശ്വാസികളായി മുദ്രകുത്തുന്ന ആധുനികന്‍ ആധുനികതയിലാണ് അന്ധമായി വിശ്വസിക്കുന്നത്. "ഒരു ശാസ്ത്രജ്ഞന്‍ പറഞ്ഞു'' എന്ന മുഖവുരയോടെ ആരെന്ത് അസംബന്ധം പറഞ്ഞാലും ഇവര്‍ വിശ്വസിക്കും. പറയുന്ന കാര്യങ്ങള്‍ ആധുനികത എന്ന ഇവരുടെ മുന്‍വിധിയുടെ ചട്ടക്കൂടില്‍ ഒതുങ്ങുന്നതാകണം എന്നുമാത്രം.

 
ഡ്രാഗണ്‍ ഫ്ളൈയുടെ പരിണാമത്തിലേക്കു വരാം. ഡ്രാഗണ്‍ ഫ്ളൈ "നിരന്തരവും പടിപടിയായിട്ടുള്ളതുമായ പരിണാമത്തിനവസാനം രൂപപ്പെട്ടതാണ്'' എന്നു പരിണാമസിദ്ധാന്തം സ്ഥാപിക്കുന്നു എന്നാണ് ഗ്രന്ഥകാരന്‍ എഴുതിയത്. എങ്ങനെയാണ് ഇതു സ്ഥാപിച്ചതെന്ന് അദ്ദേഹം ഒരു വരിയിലൂടെ പോലും വ്യക്തമാക്കിയിട്ടില്ല.
തെളിവുകള്‍ നിരത്തി സ്ഥാപിക്കാത്ത സ്ഥിതിക്ക് തെളിവുകള്‍ വിശകലനം ചെയ്യാനാവില്ല. "നിരന്തരമോ പടിപടിയായിട്ടുള്ളതോ ആയ പരിണാമത്തിലൂടെയല്ല ഡ്രാഗണ്‍ ഫ്ളൈകള്‍ ഉണ്ടായതെ''ന്ന് പറഞ്ഞാല്‍ ഗ്രന്ഥകാരന്റെ അവകാശവാദം ദുര്‍ബലമായി. പ്രസ്താവനയ്ക്കു പകരം പ്രസ്താവന മതിയാകും.


ഡ്രാഗന്‍ ഫ്ളൈ പരിണമിച്ചുണ്ടായതാണോ എന്ന പ്രശ്നം തല്‍ക്കാലം മാറ്റിവെക്കാം. "ഡ്രാഗണ്‍ ഫ്ളൈയുടെ സങ്കീര്‍ണമായ ചിറകുകളുടെ കാര്യമെടുക്കുക എന്നാണല്ലോ'' ഗ്രന്ഥകാരന്‍ എഴുതുന്നത്. അതിനാല്‍ ചിറകുകള്‍ പരിണമിച്ചുണ്ടായതാണോ എന്നു നോക്കാം. "നിരന്തരവും പടിപടിയായിട്ടുള്ളതുമായ പരിണാമത്തിനവസാനം രൂപപ്പെട്ടതാണ് അവയെന്നാ''ണ് അവകാശവാദം.


ഇതു ശരിയാണെങ്കില്‍ ചിറകുകളില്ലാത്ത ഒരു ഇഴജന്തുവില്‍ ക്രമേണ ചിറകുകള്‍ രൂപപ്പെട്ടതു ചിത്രീകരിക്കുന്ന ഒട്ടേറെ മധ്യരൂപ ഫോസിലുകള്‍ (transitional fossils) ലഭിക്കേണ്ടതായിരുന്നു. അസംഖ്യം മധ്യരൂപ ഫോസിലുകള്‍ ലഭിക്കേണ്ടിയിരുന്നിട്ടും ഒരെണ്ണം പോലും ലഭിക്കുന്നില്ല എന്നതില്‍ നിന്നു് എന്താണു മനസിലാക്കേണ്ടത്? ഡ്രാഗണ്‍ ഫ്ളൈയുടെ ചിറകുകള്‍ പരിണമിച്ചുണ്ടായതല്ല എന്നുതന്നെ.

 
ഡ്രാഗണ്‍ ഫ്ളൈയുടെ ചിറകുകള്‍ പരിണമിച്ചുണ്ടായതിന് യാതൊരു തെളിവുമില്ല. ഡോക്കിന്‍സോ ഗ്രന്ഥകാരനോ ഏതെങ്കിലും ശാസ്ത്രജ്ഞരോ ഒരു തെളിവുപോലും ഹാജറാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ പരമമായ ശക്തി സൃഷ്ടിച്ചുവെന്നു വിശ്വസിക്കുന്നതില്‍ യുക്തിഭംഗമോ അശാസ്ത്രീയതയോ ഇല്ല.


ഡ്രാഗണ്‍ ഫ്ളൈയെ ദൈവം സൃഷ്ടിച്ചുവെന്നതിനു വല്ല തെളിവുമുണ്ടോ? തീര്‍ച്ചയായും ഉണ്ട്. സൃഷ്ടിവാദ പ്രകാരം ഫോസിലുകളില്‍ ഡ്രാഗണ്‍ഫ്ളൈകള്‍ എങ്ങനെയാണോ പ്രത്യക്ഷപ്പെടേണ്ടത്, അത്തരത്തില്‍ തന്നെയാണ് അവ പ്രത്യക്ഷപ്പെടുന്നത് (എന്നാല്‍ പരിണാമ പ്രകാരം പ്രത്യക്ഷപ്പെടേണ്ട വിധം അവ കാണപ്പെടുന്നുമില്ല.)
ഇതുവരെ ലഭ്യമായതില്‍ ഏറ്റവും പഴക്കമേറിയ ഡ്രാഗണ്‍ ഫ്ളൈ ഫോസിലിന് മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ പഴക്കമുണ്ട്. ഇവ 'കാര്‍ബോണിഫെറസ്' കാലഘട്ടത്തിലേതാണ്. ഇന്നത്തെ ഡ്രാഗണ്‍ ഫ്ളൈകളെപ്പോലെയാണ് മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായിരുന്നവയും. എന്താണിതിനര്‍ഥം? കഴിഞ്ഞ മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്കിടയില്‍ ഡ്രാഗണ്‍ ഫ്ളൈകള്‍ പരിണമിച്ചിട്ടില്ല എന്നുതന്നെ.


  ഇന്നത്തെ ഡ്രാഗണ്‍ ഫ്ളൈകളെ പാലിയന്റോളജിസ്റ്റുകള്‍ 'ജീവിക്കുന്ന ഫോസില്‍' (living fossil) എന്നു വിശേഷിപ്പിക്കുന്നതിന്റെ കാരണമിതാണ്. പരിണാമ സിദ്ധാന്തത്തെപ്പറ്റിയോ ഡ്രാഗണ്‍ ഫ്ളൈകളുടെ ഫോസിലുകളെക്കുറിച്ചോ പ്രാഥമികമായ വിവരമെങ്കിലും ഗ്രന്ഥകാരനുണ്ടായിരുന്നെങ്കില്‍ 'ജീവിക്കുന്ന ഫോസിലായ' ഡ്രാഗണ്‍ ഫ്ളൈയെ പരിണാമത്തിനുള്ള തെളിവായി ഹാജറാക്കുമായിരുന്നില്ല.
മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പു കാണപ്പെട്ട ഡ്രാഗണ്‍ ഫ്ളൈകളുടെ ചിറകുകളും ഇന്നത്തെ ഡ്രാഗണ്‍ ഫ്ളൈ ചിറകുകളും സമാനമാണ്. ചിറകുകളുടെ സങ്കീര്‍ണതയില്‍ മാറ്റമൊന്നുമില്ല. അതായത് പരിണാമ സിദ്ധാന്തം തെറ്റാണെന്നു തെളിയിക്കുന്നവയാണു ഡ്രാഗണ്‍ ഫ്ളൈകള്‍. പരിണാമത്തിലൂടെയാണ് അവ രൂപം കൊണ്ടതെങ്കില്‍ ചിറകില്ലാത്ത ഒരു ഷഡ്പദത്തിന് ക്രമാനുഗതമായി ചിറകുണ്ടാകുന്നതു വ്യക്തമാക്കുന്ന ഫോസിലുകള്‍ ലഭിക്കുമായിരുന്നു. എന്നാല്‍ ഏറ്റവും പഴക്കമുള്ള ഡ്രാഗണ്‍ഫ്ളൈകളുടെ ചിറകുകളും ഇന്നത്തെ ഡ്രാഗണ്‍ഫ്ളൈകളുടെ ചിറകുകളും സമാനമാണ്. ലളിതമായ ചിറകുകള്‍ ആദ്യം ഉത്ഭവിക്കുകയും പിന്നീട് സങ്കീര്‍ണമായ ചിറകുകളായി മാറുകയും ചെയ്തതിന് യാതൊരു തെളിവുമില്ല. മാറിയിട്ടില്ല എന്നതിനാണ് തെളിവുള്ളത്.

 
ഡ്രാഗണ്‍ ഫ്ളൈയുടെ സങ്കീര്‍ണമായ ശരീരഘടന പരിശോധിച്ചാല്‍ പരിണാമ സങ്കല്‍പ്പം നൂറുവട്ടം തകര്‍ന്നുവീഴുന്നതായി കാണാം. രണ്ടു ജോടി ചിറകുകളാണ് അവയ്ക്കുള്ളത്. ഒരു വശത്തെ ഒരു ജോടി ചിറകുകള്‍ താഴ്ത്തിയും എതിര്‍വശത്തെ ഒരു ജോടി ചിറകുകള്‍ അതേ സമയം ഉയര്‍ത്തിയുമാണ് ഇവയുടെ പറക്കല്‍. ഒരു മിനുട്ടില്‍ 1600 പ്രാവശ്യമെങ്കിലും ചിറകടിച്ചുകൊണ്ടാണ് യാത്ര; മണിക്കൂറില്‍ 50 കി. മീറ്റര്‍ വേഗതയില്‍. ഈ കഴിവുകളും സവിശേഷതകളും ഉള്ള ഡ്രാഗണ്‍ ഫ്ളൈകള്‍ മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് മുന്‍ഗാമികളില്ലാതെ പ്രത്യക്ഷപ്പെട്ടതാണ്. അവ പിന്‍ഗാമികളെ സൃഷ്ടിക്കാതെ ഇന്നും അതേപടി നിലനില്‍ക്കുന്നു. പരിണാമത്തിന്റെ ലാഞ്ചനപോലും എവിടെയും കാണാനില്ല.

 
"എന്നാല്‍ അത് ഇന്ന് എങ്ങനെ കാണപ്പെടുന്നുവോ അതേ അവസ്ഥയില്‍ ഒരു സുപ്രഭാതത്തില്‍ പരമമായ ശക്തി സൃഷ്ടിച്ചു എന്ന് വിശ്വസിക്കാനാണ് പലര്‍ക്കും താല്‍പര്യം'' എന്നാണല്ലോ ഗ്രന്ഥകാരന്‍ എഴുതിയത്. (സുപ്രഭാതത്തിലാണോ വൈകുന്നേരമാണോ എന്നതില്‍ അഭിപ്രായവ്യത്യാസമുണ്ടായാലും!) പരമമായ ശക്തി സൃഷ്ടിച്ചുവെന്നതിനാണു തെളിവുള്ളത് എന്നതുകൊണ്ടാണ് ഈ താല്‍പര്യമെന്നു ഗ്രന്ഥകാരനു മനസ്സിലാകണമെന്നില്ല. കാരണം പരിണാമം എന്ന ആധുനിക അന്ധവിശ്വാസത്തിലാണ് അദ്ദേഹത്തിനു താല്‍പര്യം! ശാസ്ത്രത്തിലോ തെളിവുകളിലോ അല്ല. അതുകൊണ്ടാണല്ലോ ഡ്രാഗണ്‍ ഫ്ളൈകള്‍ പരിണമിച്ചതിന് ഒരു തെളിവു പോലും ഹാജറാക്കാതെ വെറും അവകാശവാദ പ്രസ്താവന മാത്രം നിരത്തിയത്. 


ഡോക്കിന്‍സിന്റെ 'ദി ഗോഡ് ഡെല്യൂഷന്‍' എന്ന കൃതിയില്‍ എവിടെയും ഒരു ജീവജാതി മറ്റൊരു ജീവജാതിയായി മാറിയത് എങ്ങനെയെന്ന് ശാസ്ത്രീയ തെളിവുകളോടെ സമര്‍ഥിച്ചിട്ടില്ല. അതേ സമയം പ്രപഞ്ചം ദൈവം സൃഷ്ടിച്ചതാണ് എന്നു വിശ്വസിക്കുന്നവരെ 'എങ്ങനെ സൃഷ്ടിച്ചു' എന്നു വിശദമായി വിവരിക്കാത്തതിന് ഗ്രന്ഥകാരന്‍ നിശിതമായി വിമര്‍ശിക്കുന്നുമുണ്ട്. ഈ വരികള്‍ നോക്കൂ: "ഒരു സൃഷ്ടാവിനെ ചൂണ്ടിക്കാട്ടി വളരെ നിസ്സാരമായി പ്രപഞ്ചരഹസ്യം വിശദീകരിക്കുന്നവരെ സ്രഷ്ടാവിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ തിരിഞ്ഞു കടിക്കും. ആകസ്മികമായി ഉണ്ടായി അല്ലെങ്കില്‍ ആരോ ഒരാള്‍ ഉണ്ടാക്കി എന്നൊക്കെ പറയുന്നത് ഒഴിഞ്ഞുമാറ്റമാണ്. എങ്ങനെയുണ്ടായി എന്ന് വിശദീകരിക്കുക തന്നെ വേണം.''(3)
പ്രപഞ്ചത്തെ ദൈവം എങ്ങനെയുണ്ടാക്കിയെന്നു "വിശദീകരിക്കുകതന്നെ വേണം'' എന്നു ശാഠ്യം പിടിക്കുന്ന ഗ്രന്ഥകാരന്‍ ഡ്രാഗണ്‍ ഫ്ളൈ പ്രകൃതി നിര്‍ധാരണത്തിലൂടെ എങ്ങനെ ഉണ്ടായി എന്ന് ഒരിടത്തും വിശദീകരിച്ചിട്ടില്ല. പോകട്ടെ, അവയുടെ ചിറകുകള്‍ എങ്ങനെ പരിണമിച്ചുണ്ടായി എന്നതും വിശദീകരിച്ചിട്ടില്ല. അതും നില്‍ക്കട്ടെ, ഇരുപതു ലക്ഷത്തിലേറെ ജീവജാതികളുള്ളതില്‍ ഒരെണ്ണത്തെയെങ്കിലും ഉദാഹരണമായെടുത്ത് എങ്ങനെ പരിണമിച്ചുണ്ടായി എന്നതും വിശദീകരിച്ചിട്ടില്ല! "എന്നാല്‍ പ്രകൃതി നിര്‍ധാരണം ഈ ഉത്തരവാദിത്തം സധൈര്യം ഏറ്റെടുക്കുന്നു'' എന്നു ഗ്രന്ഥകാരന്‍ തന്നെ അവകാശപ്പെട്ടിരിക്കെ ഈ ഒഴിഞ്ഞു മാറല്‍ ശ്രദ്ധേയമാണ്. അതിനാല്‍ "അന്ധമായി വിശ്വസിക്കാന്‍ എളുപ്പമാണെന്നതല്ലാതെ സാമാന്യ ബുദ്ധിയുള്ളവരെ തൃപ്തിപ്പെടുത്തുന്ന യാതൊന്നും ബുദ്ധിപരമായ ആസൂത്രണത്തിലില്ല'' എന്ന ഗ്രന്ഥകാരന്റെ വാക്യത്തില്‍'' ബുദ്ധിപരമായ ആസൂത്രണത്തിലില്ല'' എന്നതിനു പകരം "പരിണാമസിദ്ധാന്തത്തിലില്ല'' എന്നാക്കിയാല്‍ വാക്യം കൂടുതല്‍ അര്‍ഥവത്താകും.

(തുടരും)
 കുറിപ്പുകള്‍
1.    പരിണാമസിദ്ധാന്തത്തിന്റെ അടിത്തറ ഭദ്രമല്ലെന്ന് ശാസ്ത്രീയമായി സമര്‍ഥിക്കുന്ന മലയാളകൃതികള്‍: ഫൈസി ദോഹ, ജൈവര്‍ഗോല്‍പ്പത്തി: ഒരു വിമര്‍ശന പഠനം (ഐ.പി.എച്ച്, കോഴിക്കോട്-1), എന്‍.എം. ഹുസൈന്‍, ഡാര്‍വിനിസം: പ്രതീക്ഷയും പ്രതിസന്ധിയും, സൃഷ്ടിവാദവും പരിണാമവാദികളും, പരിണാമസിദ്ധാന്തം: പുതിയ പ്രതിസന്ധികള്‍ എന്നിവ നോക്കാം.
2.    പേജ് 130
3.   പേജുകള്‍ 135-136

Friday, February 4, 2011

തെര്‍മോഡൈനമിക്സും പരിണാമവും

ആമുഖം


വിശദമായ മറുപടി വേണ്ടിവന്നതിനാല്‍ ഇതൊരു പോസ്ററായി കൊടുക്കുന്നു.  തെര്‍മോഡൈനമിക്സും പരിണാമവുമായി ബന്ധപ്പെട്ട് ബ്രൈറ്റ്, കെ.പി. എന്നിവരുടെ കമന്റുകള്‍ക്കുള്ള മറുപടിയാണിത്. അവരുടെ കമന്റുകള്‍ ഏറ്റവും താഴെ നല്‍കിയിട്ടുണ്ട്.


ബ്രൈറ്റേ ,


1.    എന്റെ ചോദ്യത്തില്‍ നിന്നുള്ള താങ്കളുടെ ഒഴിഞ്ഞുമാറലുകള്‍ ഡോക്യുമെന്റ് ചെയ്തത് ഇപ്പോഴും ബ്ളോഗിലുണ്ടല്ലോ.എന്നിട്ടും ഞാനാണ് ഒഴിഞ്ഞുമാറുന്നത് എന്നാരോപിക്കാന്‍ താങ്കള്‍ക്കു ലജ്ജയില്ലേ ?


2.    റോജര്‍ ലെവിന്‍ എന്ത് എവിടെ എഴുതിയെന്ന് വ്യക്തമായ റഫറന്‍സോടെ എഴുതിയിട്ടും ബ്രൈറ്റ് എഴുതുന്നതിങ്ങനെയാണ് : "വ്യക്തമായ റഫറന്‍സ് പല തവണ ചോദിച്ചെങ്കിലും  ഹുസൈന് മിണ്ടാട്ടമില്ല". വാചകങ്ങള്‍ ഇംഗ്ളീഷില്‍ തന്നെ ഉദ്ധരിച്ചശേഷം Science ,1982, No: 217, pp1239-1240 എന്നെഴുതിയാല്‍ റഫറന്‍സാവില്ലെങ്കില്‍,  അദ്ദേഹത്തിന്റ കുടുംബ വിവരങ്ങള്‍ കൂടി എഴുതിയാലേ 'വ്യക്തമായ റഫറന്‍സ്' ആകൂ എന്ന വാദമുണ്ടോ ബ്രൈറ്റിന് ? ഉണ്ടായിക്കൂടായ്കയില്ല !


ഇനി  ബ്രൈറ്റിന്റ ചോദ്യങ്ങളിലേക്ക് :


3.    ബ്രൂക്ക്സ് - വില്ലി, പ്രകൃതി നിര്‍ധാരണത്തെക്കുറിച്ച് "It does not promote speciation" , " it is not a creative force as many people have suggested" എന്നീ അഭിപ്രായങ്ങള്‍ പറഞ്ഞതിനോടു പൂര്‍ണമായും യോജിക്കുന്നു .


4.    എന്‍ട്രോപ്പി വര്‍ധിച്ചാല്‍ പരിണാമം ഉണ്ടാകുമെന്ന ബ്രൂക്സ്-വില്ലി വീക്ഷണം തെര്‍മോ ഡൈനാമിക്സ് വിരുദ്ധമായതിനാല്‍ വിയോജിക്കുന്നു.


5.    ബ്രൂക്സ്-വില്ലി തെര്‍മോഡൈനാമിക്സിനെപ്പറ്റി  എഴുതിയത്  ഇതുവരെയും ബ്ളോഗില്‍ ചര്‍ച്ച ചെയ്തിട്ടില്ല എന്നിരിക്കെ ബ്രൂക്സ്-വില്ലി നിഗമനത്തോടു യോജിക്കുന്നു  "ണ്ടെങ്കില്‍ തെര്‍മോഡയനാമിക്സിനൈക്കുറിച്ച് പറഞ്ഞ മണ്ടത്തരങ്ങള്‍ തിരുത്തുമോ?"   എന്ന താങ്കളുടെ ചോദ്യമല്ലേ മണ്ടത്തരം ? ഇതുവരെയും പറയാത്ത അഭിപ്രായം തിരുത്തുമോ എന്ന് വെളിവുള്ള ആരെങ്കിലും ചോദിക്കുമോ ?


6.    “യോജിക്കുന്നില്ലെങ്കില്‍ നിയോ ഡാര്‍വിനിസം തന്നെയാണ് ശരി എന്ന് സമ്മതിക്കുമോ ”എന്ന ചോദ്യം അപ്രസക്തമാണ്. ബ്രൂക്ക്സ് വില്ലിയുടെ പ്രകൃതി നിര്‍ധാരണത്തെക്കുറിച്ചുള്ള വീക്ഷണത്തോട് എനിക്ക് യോജിപ്പാണുള്ളത്.


7.    ബ്രൂക്സ്-വില്ലിയുടെ പ്രകൃതിനിര്‍ധാരണം does not promote speciation  എന്ന വീക്ഷണം ഡാര്‍വിനിസത്തിന്റെ ഖണ്ഡനമാണ് എന്ന കാര്യം ഗ്രഹിക്കാന്‍ ബ്രൈറ്റിന് ഗ്രാഹ്യശേഷിയുണ്ടാകണമെന്നില്ല. ഡാര്‍വിനിസം അണ്ണാക്കുതൊടാതെ വിഴുങ്ങിയവര്‍ക്ക് അതുണ്ടാകില്ല , സാധ്യവുമല്ല .


8.    ഡാര്‍വിനിസം ജീവജാതികളുടെ ഉല്‍ഭവം ശാസ്ത്രീയമായി വിശദീകരിച്ചുവെന്നു പ്രചരിപ്പിച്ച് ജനങ്ങളെ പറ്റിക്കുന്നതു പതിവാക്കിയത് ബ്രൈറ്റും സംഘവുമാണ് .


9.    ബ്രൈറ്റ് ചോദ്യം 4നു താഴെ ഉദ്ധരിച്ച ഇംഗ്ളീഷ് വാചകങ്ങള്‍ ബ്രൈറ്റിനു തന്നെ മനസ്സിലായിട്ടില്ല എന്നു വ്യക്തമാണ്.വിശദമാക്കാം   (ഇല്ലെങ്കില്‍ ഇനിയും കുറെ മണ്ടന്‍ ചോദ്യങ്ങളുമായി ബ്രൈറ്റ് അവതരിക്കും)  Chaos   ല്‍ നിന്നും order  ഉണ്ടാകുന്നതു വിശദീകരിച്ച ഇല്യ പ്രിഗോഗിന് ഇതേ തത്വ പ്രകാരം species ഉണ്ടകുമെന്ന് ബ്രൂക്ക്സ് പറഞ്ഞതു മനസ്സിലാക്കാനായില്ലെന്ന് ! "I don’t see how you can do it with species . I don’t  understand the extrapolation".   ബ്രൈറ്റിന് വല്ലതും മനസ്സിലായോ ? തെര്‍മോഡൈനാമിക്സ് പ്രകാരം ബ്രൂക്സിന്റെ വാദം പൊട്ടത്തരമാണെന്ന് തെര്‍മോഡൈനാമിക്സിലെ എറ്റവും വലിയ ആധികാരിക ശാസ്ത്രജ്ഞനായ പ്രിഗോഗിന്‍ ഭംഗ്യന്തരേണ സൂചിപ്പിക്കുകയാണിവിടെ ! തെര്‍മോഡൈനാമിക്സ് ഉപയോഗിച്ച് വാദങ്ങളെ നേരിടാനിറങ്ങിയ ബ്രൈറ്റ് എന്റെ വീക്ഷണങ്ങളെ സ്ഥിരികരിക്കുന്ന തെളിവ് അവതരിപ്പിച്ചത്  വിധിവൈപരീതമാണെങ്കിലും ഉചിതമായി ,നന്ദി . കൊക്കിലൊതുങ്ങാത്തത് കൊത്തരുതു ബ്രൈറ്റേ !
 

10.     എന്റെ നാലാം പോയിന്റിനെ പ്രിഗോഗിന്റെ ബ്രൈറ്റ് ഉദ്ധരിച്ച കമന്റ് സ്ഥിരീകരിക്കുന്നു.


11.     "Non Equilibrium thermodynamics  ന്റെ ഒരു പ്രധാനിപോലും അംഗീകരിക്കാത്ത, മുപ്പതുവര്‍ഷം മുന്‍പത്തെ ഈ നിഗമനത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ് ?  ശാസ്ത്രം ഒരു തീരുമാനത്തിലെത്തിയോ ?" എന്ന് ബ്രൈറ്റ് ചോദിക്കുന്നു. ഈ സംശയങ്ങളും ബ്രൈറ്റ് യഥാര്‍ത്ഥത്തില്‍ വളരെ ഡിമ്മാണെന്ന് മാത്രമാണു തെളിയിക്കുന്നത് .


     ഇല്യ പ്രിഗോഗിന്‍ എതിര്‍ത്തത്  ബ്രൂക്സ് - വില്ലി പ്രകൃതിനിര്‍ധാരണ വീക്ഷണത്തെയല്ല (പ്രകൃതി നിര്‍ധാരണം does not promote speciation എന്ന ആ അഭിപ്രായം തികച്ചും ശാസ്ത്രീയമാണ് ;ഡാര്‍വിനിസത്തിന്റെ ഖണ്ഡനവുമാണ് ) . തെര്‍മോഡൈനാമിക്സ് പ്രകാരം സ്പീസിയേഷന്‍ നടക്കും എന്ന ബ്രൂക്സ്- വില്ലി ധാരണയെയാണ് പ്രിഗോഗിന്‍  നിരാകരിച്ചത് . പ്രിഗോഗിന്റെ  നിരാകരണം നൂറുശതമാനം ശരിയുമാണ്. ചുരുക്കത്തില്‍ ഡാര്‍വിനിസം പൊളിയുകയും ചെയ്തു, പുതിയൊരു സ്പീസിയേഷന്‍ മെക്കാനിസം ഉണ്ടായതുമില്ല എന്നതാണ് ബ്രൂക്സ്-വിലി സിദ്ധാന്തത്തിന്റെ ഇന്നത്തെ ശാസ്ത്രീയസ്ഥിതി (ഈ ബ്ളോഗില്‍ ഞാന്‍ അവതരിപ്പിച്ച വീക്ഷണങ്ങളുടെ സമ്പൂര്‍ണ സ്ഥിരീകരണം ബ്രൈറ്റിന്റെ  കൈകളാല്‍ സംഭവിച്ചു എന്നതിന്   ബ്രൈറ്റിന്റെ 'ബ്രൈറ്റ്നസി'നെ വീണ്ടും അഭിനന്ദിക്കാതിരിക്കന്‍ ആവുന്നില്ല! )


12.     “കുറിപ്പില്‍ വില്ലി- ബ്രൂക്സ് പഠനത്തെക്കുറിച്ച് പറയുന്നതിങ്ങനെയാണ് “A different but currently contentious response "... contentious  എന്ന വാക്കിന്റെ അര്‍ത്ഥമറിയാമോ ഹുസൈന്  ? "എന്നതാണ് ബ്രൈറ്റിന്റെ അവസാന ചോദ്യം . Contentious എന്ന വാക്കിന്റെ  അര്‍ത്ഥം മാത്രം മനസ്സിലാവുകയും ഈ വാചകത്തിന്റ മൊത്തം വിവക്ഷ മനസ്സിലാവുകയും ചെയ്തില്ല എന്നതാണ് ബ്രൈറ്റിന്റെ ദുര്യോഗം.  Contentious  എന്ന് പ്രയോഗിച്ചത് പ്രകൃതി നിര്‍ധാരണത്തെപറ്റിയുളള വില്ലി-ബ്രുക്സ് വിലയിരുത്തലിനെ പറ്റിയല്ല. മറിച്ച് തെര്‍മൊഡൈനാമിക്സ് പ്രകാരം സ്പീസിയേഷന്‍ സംഭവിക്കുമെന്ന ധാരണയെക്കുറിച്ചാണ് .


13.    ഈ മഠയന്‍ ധാരണയെയാണ് പുതിയ പരിണാമ സിദ്ധാന്തമായി താങ്കള്‍ തന്നെ പരാമര്‍ശിച്ച കാളിദാസന്‍ ചൂണ്ടിക്കാട്ടിയത്!. നിവൃത്തിയില്ലാതാകുമ്പോള്‍ ഏതു മഠയത്തങ്ങളെയും കൂട്ടു പിടിച്ച് പരിണാമത്തെ രക്ഷിക്കാനിറങ്ങുന്ന വിഡ്ഢിയാണ് താങ്കളുടെ സുഹൃത്ത് കാളിദാസന്‍  എന്ന് ഇപ്പോഴെങ്കിലും മനസ്സിലായോ ? ഇക്കാര്യവും ഭംഗ്യന്തരേണ താങ്കള്‍ തന്നെ സമര്‍ത്ഥിച്ചതിന് ഒരിക്കല്‍ക്കൂടി നന്ദി !


14.     It does not promote speciation എന്നു പ്രകൃതിനിര്‍ധാരണത്തെക്കുറിച്ചു പറഞ്ഞാല്‍ പ്രകൃതി നിര്‍ധാരണത്തിന് ജീവജാതികളുടെ ഉല്‍ഭവം വിശദീകരിക്കാനാവില്ല എന്നു തന്നെയാണര്‍ത്ഥം . but only as a minor influence എന്നത് ഇതിനെ  ഒരു നിലക്കും ദുര്‍ബ്ബലമാക്കുന്നില്ല . It can affect survivorship എന്ന നിലക്കാണ് ഈ minor influence   അംഗീകരിക്കുന്നത്. ഇതു സൃഷ്ടിവാദികളും അംഗീകരിക്കുന്നതാണ്. survivorship നെ പ്രകൃതി നിര്‍ധാരണം സ്വാധീനിച്ചാലും സ്പീസിയേഷന്‍ സംഭവിക്കില്ല .


15.    ഡാര്‍വീനിയന്‍ നാച്ചുറല്‍ സെലക്ഷനില്‍ വിശ്വസിക്കാത്തത് ലെവിനല്ല ,വിലിയും ബ്രൂക്സുമാണ് . ലെവിന്‍ അവരുടെ സിദ്ധാന്തം പരിചയപ്പെടുത്തിയ ആളാണ് .


16.    വില്ലി -ബ്രൂക്സ് പരിണാമ വിശ്വാസികളാണെന്ന് ഞാന്‍ മുന്‍പേ വ്യക്തമാക്കിയതാണ് .പരിണാമ വിശ്വാസികളായ ഇവര്‍ ഡാര്‍വിനിസത്തിന് ജീവജാതികളുടെ ഉല്‍ഭവം വിശദീകരിക്കാനാവില്ല എന്ന് അഭിപ്രായപ്പെട്ടതു് ചെറിയ കാര്യമാണോ ബ്രൈറ്റേ ?


17.    ലെവിന്‍ ഇവരുടെ വീക്ഷണക്കാരനല്ല എന്ന് ലെവിന്റെ മറ്റു ശാസ്ത്ര ലേഖനങ്ങള്‍ വായിച്ചിട്ടുള്ളവര്‍ക്കറിയാം. എന്നാല്‍ താങ്കള്‍ക്ക് ലെവിനെ പരിചയമില്ലെന്ന്  ‘ഒരു ലെവിന്‍’ എന്നു മുന്‍പു പ്രയോഗിച്ചതില്‍ നിന്നു മനസ്സിലായി .


"ഹുസൈന്‍ പഠനം പുറത്തെടുക്കാത്തതിന്റെ കാരണം എല്ലാവര്‍ക്കും മനസ്സിലായല്ലോ" എന്ന് ബ്രൈറ്റ് ഉപസംഹാരമായി കുറിക്കുന്നു. ഞാന്‍ പഠനം പുറത്തെടുക്കാത്തതിന്റെയും ബ്രൈറ്റ് പഠനം പുറത്തെടുത്തതിന്റെയും ഫലം ഒന്നു തന്നെ .ബ്രൈറ്റിന്റെ ആധുനിക അന്ധവിശ്വാസമായ ഡാര്‍വിനിസത്തിന്റെ സര്‍വ നാശം  ! രക്ഷക്കെത്തുമായിരുന്ന പുതിയ സിദ്ധാന്തത്തിന്റെയും സര്‍വനാശം !!


"സൃഷ്ടിവാദക്കാര്‍ പകര്‍ത്തിവച്ച വാലും തലയുമില്ലാത്ത വാചകങ്ങള്‍ വീണ്ടും പകര്‍ത്തിവച്ച് ചുളുവില്‍ വിജ്ഞാനിയാണെന്ന് നടിക്കാമെന്ന് കരുതി.പക്ഷേ ഇന്റര്‍നെറ്റ്‌ ചതിച്ചു.വെറുതെ ആരെങ്കിലും സെര്‍ച്ച്‌ ചെയ്താല്‍ തന്നെ സത്യം വെളിവാകുമെന്നു അറിഞ്ഞില്ല.ഈ ഇന്റര്‍നെറ്റൊക്കെ ശരിക്കും മ്ലേച്ഛമായ യുദ്ധശാസ്ത്രം തന്നെ.അല്ലെ ഹുസൈനെ?അല്ലെങ്കില്‍ ഇങ്ങനെ നാണം കെടുമായിരുന്നോ?"-Bright .


ഈ വാചകങ്ങളൊക്കെ ആര്‍ക്കാണു ചേരുകയെന്നു വായനക്കാര്‍ക്ക് ഇപ്പോള്‍ മനസ്സിലായിക്കാണും !
ബ്രൈറ്റേ ,എന്തിനാണ് സൃഷ്ടിവാദികള്‍  ?
താങ്കളെപ്പോലെ മന്ദബുദ്ധിയായ ഒരൊറ്റ അനുയായി പോരെ , ഡാര്‍വിനിസം  തകരാന്‍ ? !








കെ.പിക്ക്,


“Evolution as Entropy”എന്ന ശീര്‍ഷകം തന്നെ പൊട്ടത്തരമാണെന്ന് കെ.പിക്ക് മനസ്സിലാകാത്തത് തെര്‍മോഡൈനാമിക്സ് ആഴത്തിലറിയാത്തതുകൊണ്ടാണ്. തെര്‍മോഡൈനാമിക്സില്‍  അതി വിദഗ്ധനായ പ്രിഗോഗിന്‍ ഇതു പൊട്ടത്തരമാണെന്ന് അഭിപ്രായപ്പെട്ടത് മുകളില്‍ വിശദീകരിച്ചല്ലോ (ഇനിയും വേണമെങ്കില്‍ പിന്നീടു വിശദീകരിക്കാം. സാമാന്യ ബുദ്ധിയെങ്കിലുമുള്ള വായനക്കാര്‍ക്ക് അവര്‍ നിരീശ്വരവാദികളായാലും ഇതു മതിയാകും. എന്നാല്‍ കെ.പിക്കും ജാക്കിനുമൊന്നും ഇതുകൊണ്ടൊന്നും മനസ്സിലാകണമെന്നില്ല)


“….causal mechanisms of evolution are not so important in "proving" its reality”എന്ന് ബ്രൂക്സും വില്ലിയും പറയുന്നത് തന്നെ അവര്‍ പരിണാമത്തില്‍ അന്ധമായി വിശ്വസിക്കൂന്നു എന്നതിന് തെളിവാണ്.  Mechanism ഇല്ലാതെ പരിണാമം വസ്തുതയാണെന്ന് കരുതുന്നയാള്‍ തെളിവില്ലാതെ സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നു എന്നാണര്‍ത്ഥം.  ഡാര്‍വിനിസം പൊളിഞ്ഞാല്‍ ഇന്ന് വ്യാപകമായി സ്വീകാര്യത നേടിയ പരിണാമ സങ്കല്‍പ്പം പൊളിഞ്ഞു എന്നു തന്നെയാണര്‍ത്ഥം.  ശാസ്ത്രീയമായ മെക്കാനിസം നിര്‍ദ്ദേശിക്കാതെ തിയറിമാത്രം മുന്നോട്ടു വെച്ചാലും തെറ്റില്ല എന്ന അശാസ്ത്രീയ സമീപനം സ്വീകരിച്ചിട്ടുളള ബ്രൂക്ക്സും വില്ലിയും തങ്ങളുടെ പുതിയ മെക്കാനിസത്തിന്റെ ദൌര്‍ബല്യം മറച്ചുവെക്കാന്‍ കൂടിയാണ് ഇങ്ങനെയൊരു മുന്‍കൂര്‍ ജാമ്യമെടുക്കുന്നത്.  ഡാര്‍വിനിസം അണ്ണാക്കുതൊടാതെ വിഴുങ്ങാന്‍ മാത്രം ശീലിച്ച കെ.പിക്ക് ഇതു വല്ലതും മനസ്സിലാകുമോ?


ഗുരുത്വാകര്‍ഷണത്തിന്റെ  ‘യാഥാര്‍ത്ഥ്യം’ അംഗീകരിക്കാന്‍ ഒരു ഗുരുത്വാകര്‍ഷണ സിദ്ധാന്തം വേണമെന്നില്ല. ഇപ്പോഴും നിരീക്ഷിച്ച് അറിയാവുന്ന process ആണത്.  എന്നാല്‍ പരിണാമം ഗതകാല സംഭവത്തെക്കുറിച്ചുളള സങ്കല്‍പ്പമാണ്.  ഗുരുത്വാകര്‍ഷണം വിശദീകരിക്കുന്ന തിയറി ഇല്ലാതെ തന്നെ ഗുരുത്വാകര്‍ഷണത്തില്‍ വിശ്വസിക്കാമെന്നപോലെ തിയറിയില്ലാതെ പരിണാമത്തിലും വിശ്വസിക്കാം എന്നു കരുതുന്നയാള്‍ അന്ധവിശ്വാസിയാണ്. ഏതായാലും പരിണാമത്തെക്കുറിച്ചുളള ഒരു സിദ്ധാന്തത്തെ സ്യഷ്ടിവാദികള്‍ക്ക് disprove ചെയ്യാനാവും എന്ന് ഭംഗ്യന്തരേണ സമ്മതിക്കാന്‍ അവര്‍ നിര്‍ബ്ബന്ധിതരായല്ലോ.  ഈ സിദ്ധാന്തം കെ.പി. യുടെ ഇഷ്ടസിദ്ധാന്തമായ ഡാര്‍വിനിസമാണ്! പ്രക്യതി നിര്‍ധാരണം does not promote speciation എന്ന് ബ്രൂക്ക്സും വില്ലിയും സമ്മതിച്ചല്ലോ.  പ്രക്യതി നിര്‍ധാരണം വഴി ജീവജാതികള്‍ ഉല്‍ഭവിക്കുകയില്ല എന്നാണിതിനര്‍ത്ഥം.  എങ്കില്‍ പിന്നെ എങ്ങനെ ഉല്‍ഭവിക്കുമെന്ന് കെ.പി.  ഒരുദാഹരണത്തിലൂടെയെങ്കിലും വ്യക്തമാക്കാമോ?


1)    എട്ടുകാലി വലകെട്ടുന്ന വിദ്യ ആര്‍ജിച്ചതെങ്ങനെ? (ജാക്ക് ചെയ്തപോലെ മറുപടിയെഴുതാതെ ലിങ്കി രക്ഷപ്പെടരുത്).


2)    ജിറാഫിന്റെ കഴുത്ത് എന്തുകൊണ്ട് ഏതു ജീവശാസ്ത്രമെക്കാനിസത്തിലൂടെ വന്‍തോതില്‍ നിണ്ടു?


3)    ട്രൈലോബൈറ്റുകളില്‍ വികസിത രൂപത്തിലുളള കണ്ണ് മുന്‍ഗാമിരൂപങ്ങളിലൂടെയല്ലാതെ എങ്ങനെ പ്രത്യക്ഷപ്പെട്ടു?


4)    തേനീച്ചകളില്‍ പ്രവ്യത്തിവിഭജനം ഏതു മെക്കാനിസത്തിലൂടെ എന്തുകൊണ്ടുണ്ടായി?


5)    ഇരുപതു ലക്ഷത്തിലേറെ ജീവജാതികളില്‍ മനുഷ്യനില്‍ മാത്രം എന്തുകൊണ്ടു ഭാഷയുണ്ടായി?


ഇതില്‍ ഒരെണ്ണമെങ്കിലും ത്യപ്തികരമായും ശാസ്ത്രീയമായും വിശദീകരിക്കാന്‍ കെ.പി.ക്കാവുമോ?
കമന്റുകള്‍:


"  bright said...
ഹുസൈനോട് ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ ചില ചോദ്യങ്ങള്‍ ചോദിച്ചിരുന്നെങ്കിലും അവയൊക്കെ കാണാത്ത ഭാവത്തില്‍ തുടരുകയാണ് പുള്ളി.May be hoping if he ignore it long enough those
embarrassing questions might go away.എനിക്ക് പക്ഷേ അങ്ങിനെ പോകാന്‍ പറ്റില്ലല്ലോ.ഞാന്‍ മിണ്ടാതിരുന്നാല്‍ എല്ലാവര്‍ക്കും മറുപടി കൊടുത്തു വായടപ്പിച്ചു എന്ന് ഹുസൈന്‍ വീമ്പിളക്കില്ലെ?




കഴിഞ്ഞ പോസ്റ്റില്‍ എനിക്കുള്ള മറുപടിയില്‍ ഒരു കനപ്പെട്ട തെളിവായി റോജര്‍ ലെവിനെ ചര്‍ച്ചയില്‍ കൊണ്ടുവന്നത് ഹുസൈനാണ്.വ്യക്തമായ റഫറന്‍സ് പലതവണ ചോദിച്ചെങ്കിലും ഹുസൈന്
മിണ്ടാട്ടമില്ല.ഹുസൈന്റെ സത്യസന്ധതയില്ലായ്മ കാണിക്കുന്നതിനും ആ പഠനത്തിന് ഹുസൈന്‍ ഇപ്പോഴും പിടി വിട്ടിട്ടില്ലാത്ത തെര്‍മോഡൈനാമിക്സുമായും ബന്ധമുള്ളതുകൊണ്ടും ആ കുറിപ്പിന്റെ ഒരു ലിങ്ക് ഇവിടെ പോസ്റ്റുന്നു.രണ്ടു പേജുള്ള കുറിപ്പിന്റെ ഒരു പേജ് ഫ്രീ ആയി വായിക്കാം.നമുക്ക് തല്‍കാലം അത് മതി.ലിങ്ക്....


http://www.sciencemag.org/content/217/4566/1239.short




ലെവിന്‍ ബ്രൂക്സ് വില്ലി പഠനത്തേക്കുറിച്ച് എഴുതുന്നത് തന്നെ''Two phylogenticists argue that increasing species diversity is an inevitable consequence,not a violation of the second law of thermodynamics.'' അവരുടെ പഠനത്തിന്റെ പേര് '' Victims of history-a non equilibrium approach to evolution.'' പഠനത്തിന്റെ സാരാംശം ഇതാണ്.''Evolution and the appearence of a
hierarchy of life is not only compatable with the second law of thermodynamics but also an inevitable out come of the inescapable increase in entropy in system.''




അപ്പോള്‍ ഹുസൈനോട് ചോദ്യം..


(1) ബ്രൂക്സ് വില്ലി നിഗമനത്തോട് യോജിക്കുന്നുണ്ടോ?


(2)ഉണ്ടെങ്കില്‍ തെര്‍മോഡൈനാമിക്സിനെക്കുറിച്ച് പറഞ്ഞ മണ്ടത്തരങ്ങള്‍ തിരുത്തുമോ?


(3)യോജിക്കുന്നില്ലെങ്കില്‍ നിയോഡാര്‍വിനിസം തന്നെയാണ് ശരി എന്ന് സമ്മതിക്കുമോ?


(4) ഈ പഠനത്തെ ഇവിടെ സൂചിപ്പിച്ചത് ആരെ പറ്റിക്കാന്‍?




ആ കുറിപ്പില്‍ ഇങ്ങനെ വായിക്കാം...''The application of non equilibrium thermodynamics to living systems is still relatively new and controversial.IIya Prigogine of the University of
Texas,who pioneerd much of this field,heard brooks talk about his and Wiley's theory at a seminar earlier this year.''I see how you can do this with molecules,''he told brooks,''but I don't
see how you can do it with species.I don't understand the extrapolation.''




(5) Non equilibrium thermodynamics ന്റെ ഒരു പ്രധാനി പോലും അംഗീകരിക്കാത്ത,മുപ്പതു വര്‍ഷം മുന്‍പത്തെ ഈ നിഗമനത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്?ശാസ്ത്രം
തീരുമാനത്തിലെത്തിയോ?




(6) കുറിപ്പില്‍ വില്ലി ബ്രൂക്സ് പഠനത്തേക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്...''A different but currently contentious response''.... 'contentious' എന്ന വാക്കിന്റെ അര്‍ത്ഥമറിയാമോ ഹുസൈന്?
February 2, 2011 12:18 PM


ഈ കുറിപ്പില്‍ ലെവിന്റെ യഥാര്‍ത്ഥ വാക്കുകള്‍ ഹുസൈന്‍ ഉദ്ധരിച്ചപോലല്ല.(ഇത് കാളിദാസന്‍ മുന്‍പ് ചൂണ്ടിക്കാട്ടിയിരുന്നു.) യഥാര്‍ത്ഥ വരികള്‍ ഇങ്ങനെയാണ്.''Natural selection, a central feature of neo-Darwinism, is allowed for in Brooks and Wiley's theory, but only as a minor influence. "It can affect survivorship" says Brooks. "It can weed out some of the complexity and so slow down the information decay that results in speciation. It may have a stabilizing effect, but it does not promote speciation. It is not a creative force as many people have suggested."




ഇതാണ് ഹുസൈന്‍ താന്‍ ഉദ്ദേശിക്കുന്ന അര്‍ത്ഥം കിട്ടാന്‍ ഇങ്ങനെയാക്കിയത്....“It (natural selection) may have a stabilizing effect, but it does not promote speciation. It is not a creative force as many people have suggested"




(7) രണ്ടിനും ഒരേ അര്‍ത്ഥമാണോ ഹുസൈനേ ?




(8) ഈ വരികള്‍ ലെവിന്‍ നാച്ചുറല്‍ സെലക്ഷനില്‍ വിശ്വസിക്കുന്നില്ല എന്നാണോ അര്‍ത്ഥമാക്കുന്നത്?




(9) ഈ പഠനത്തില്‍ വില്ലി ബ്രൂക്സ് പരിണാമം നടക്കുന്നില്ല എന്ന് പറയുന്നുണ്ടോ?




(10) കുറിപ്പിലെവിടെയെങ്കിലും ഒരു പഠനത്തേക്കുറിച്ച് റിപ്പോര്‍ട്ട്‌ ചെയ്യുന്നു എന്നല്ലാതെ ആ പഠനത്തിലെ നിഗമനങ്ങള്‍ ശരിയാണെന്ന് താന്‍ കരുതുന്നതായി എന്തെങ്കിലും സൂചന ലെവിന്‍
നല്‍കുന്നുണ്ടോ?




ഹുസൈന്‍ പഠനം പുറത്തെടുക്കാഞ്ഞതിന്റെ കാരണം എല്ലാവര്‍ക്കും മനസ്സിലായല്ലോ.സൃഷ്ടിവാദക്കാര്‍ പകര്‍ത്തിവച്ച വാലും തലയുമില്ലാത്ത വാചകങ്ങള്‍ വീണ്ടും പകര്‍ത്തിവച്ച് ചുളുവില്‍ വിജ്ഞാനിയാണെന്ന് നടിക്കാമെന്ന് കരുതി.പക്ഷേ ഇന്റര്‍നെറ്റ്‌ ചതിച്ചു.വെറുതെ ആരെങ്കിലും സെര്‍ച്ച്‌ ചെയ്താല്‍ തന്നെ സത്യം വെളിവാകുമെന്നു അറിഞ്ഞില്ല.ഈ ഇന്റര്‍നെറ്റൊക്കെ ശരിക്കും മ്ലേച്ഛമായ യുദ്ധശാസ്ത്രം തന്നെ.അല്ലെ ഹുസൈനെ?അല്ലെങ്കില്‍ ഇങ്ങനെ നാണം കെടുമായിരുന്നോ?
February 2, 2011 12:19 PM"


KP said...What Brooks and Levin has to say on evolution (I asked Husain to read this in my very first comments on this issue)


From the first paragraph, "Preface to first edition", of their book "Evolution as Entropy- toward a unifying principle for biology".


-- That organisms have evolved rather than being created is the single most important and unifying principle of modern biology. Theories regarding the causal mechanisms of evolution are not so important in "proving" its reality. The fact that scientists put forward theories mean that they accept this reality. Confused creationists frequently think that if they can "disprove" Darwin's theory of natural selection they can "disprove" evolution. But of course this is untrue-even if they succeeded they would only be disproving a theory and not the process (KP's words- here process means "Evolution")..---


Brooks and Levin clearly anticipated confused creationists like Husain mis-interpreting their intentions. See what they have to say on this -"Confused creationists frequently think that if they can "disprove" Darwin's theory of natural selection they can "disprove" evolution. But of course this is untrue"


Husain is relying an unfinished speculative work, that supports and agrees with evolution, for his refutation!!

What a scientific approach!!

Yet another example of Husain's intellectual dishonesty.

February 2, 2011 5:41 PM